ആരോഗ്യംപ്രധാന വാര്‍ത്തകള്‍
‘ഓരോ വലിയിലും വിഷം’; ആരോഗ്യ മുന്നറിയിപ്പുമായി കാനഡ
ടൊറന്റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറാൻ കാനഡ. കനേഡിയൻ സർക്കാർ പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോളിൻ ബെന്നറ്റ് പറഞ്ഞു.
ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളിൽ ഒരു മാറ്റം ഉണ്ടാകാമെങ്കിലും, നിലവിലെ നിർദ്ദേശം ‘ഓരോ വലിയിലും വിഷം’ എന്നായിരിക്കും. 2023 ഓടെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 10 ശതമാനം സ്ഥിരം പുകവലിക്കുന്നവരാണ്. 2035 ഓടെ ഈ നിരക്ക് പകുതിയായി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.