പ്രധാന വാര്‍ത്തകള്‍
രമ്യ ഹരിദാസ് എം പി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി


യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ നിയോഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹിപട്ടികയ്ക്കാണ് കോൺഗ്രസ് നേതൃത്വം അംഗീകാരം നൽകിയത്. കേരളത്തിൽ നിന്നുള്ള വിദ്യ ബാലകൃഷ്‌ണൻ, പി എൻ വൈശാഖ് എന്നിവർ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയർമാനായും തെരഞ്ഞെടുത്തു.