സാക്ഷരതാ മിഷനില്‍ അധ്യാപക ഒഴിവ്


പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ 2022-23 വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളില്‍ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദവും ബി എഡുമാണ് യോഗ്യത.
ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസുകള്‍ ഉണ്ടാകുക. താല്‍പര്യമുള്ളവര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, പൈനാവ് പി ഒ, കുയിലിമല-685603 എന്ന വിലാസത്തില്‍ ജൂണ്‍ 15 ന് വൈകിട്ട് 5 ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04862 232294.