ഗോതമ്പ് ക്ഷാമം നേരിടുമ്പോളും ഇന്ത്യയില്‍ നിന്നുള്ള ഗോതമ്ബ് വേണ്ടെന്ന് തുര്‍ക്കി
ഗോതമ്ബിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്ബിന്റെ ലഭ്യത കുറഞ്ഞിരുന്നു.
ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്ബ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. എന്നാല്‍ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെ ഇന്ത്യ ഗോതമ്ബ് കയറ്റുമതി നിരോധിച്ചു .
മെയ് 13 നാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്ബ് കയറ്റുമതി നിരോധിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഈജിപ്ത്, ദക്ഷിണ കൊറിയ, ഒമാന്‍, യെമന്‍ തുടങ്ങിയ പല രാജ്യങ്ങളും ഗോതമ്ബിനായി ഇന്ത്യയോട് അഭ്യര്‍ത്ഥന നടത്തി. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ ഗോതമ്ബ് വിതരണം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സമയത്ത് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്ബിനോട് അതിര്‍ത്തി കടക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് തുര്‍ക്കി. ഗോതമ്ബ് ക്ഷാമം തുടരുന്ന ഈ സാഹചര്യത്തിലും ഇന്ത്യയില്‍ നിന്നുള്ള ഗോതമ്ബിന് അനുമതി നിഷേധിച്ചിരിക്കുന്നത്തിനുള്ള കാരണം ഗൗരവമേറിയതാണ്.