എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നും കേരളത്തോട് കേന്ദ്രം
കൊവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രം.
എല്ലാ ദിവസവും കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നുമാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.
ഏപ്രില്‍ 13നുശേഷം ഇന്നലെയാണ് കേരളം കണക്കുകള്‍ പുതുക്കിയത്. അഞ്ചു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് നല്‍കുകയായിരുന്നു. ഈ കണക്കുകള്‍ കൂടി ചേര്‍ത്താണ് ഇന്നലെ രാജ്യത്തെ കൊവിഡ് കണക്ക് കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ ഇന്നലെ മാത്രം 90 ശതമാനം വര്‍ധനവുണ്ടായി. കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്നലെ ഒന്നിച്ച് നല്‍കിയതാണ് ഈ വര്‍ധനയ്ക്ക് കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ എല്ലാദിവസവും കൊവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യമാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചത്.
ഏപ്രില്‍ 13ന് കേരളം നല്‍കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള