പ്രധാന വാര്‍ത്തകള്‍
കുടുംബകലഹം; ഭാര്യ പിതാവ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു.കലി തീരാതെ കൊച്ചു മകനെയും മർദ്ദിച്ചു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം കേസ് ചുമത്തി

കുടുംബ കലഹത്തെ തുടർന്ന് ഭാര്യ പിതാവ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു. കട്ടപ്പന വേലമ്മാവുകുടിയിൽ ബാബുവാണ് (58) ഇയാളുടെ മകളുടെ ഭർത്താവ് റാന്നി സ്വദേശി മനോജിനെ പരിക്കേൽപ്പിച്ചത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടയിൽ കലി തീരാതെ കൊച്ചു മകനെയും ഇയാൾ മർദ്ദിച്ചു. കൊച്ചു മകന്റെ വൃഷ്ണം ഞെക്കിഞെരിച്ചാണ് പരിക്കേൽപ്പിച്ചത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം കേസ് ചുമത്തി. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച്ച രാത്രി 10 മണിയോടെ എസ് എൻ ജംഗ്ഷനിലുള്ള ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.കഴുത്തിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലാത്തതിനാൽ മനോജ് ആശുപത്രി വിട്ടു.പ്രതിയെ കോടതിയിൽ ഹാജരാക്കി..