Letterhead top
previous arrow
next arrow
പ്രാദേശിക വാർത്തകൾ

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയും’; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ



മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. ( new dam in mullaperiyar says governor )

കൊവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവർണർ പറഞ്ഞു. സൗജന്യമായി വാക്‌സിൻ നൽകാനായെന്നും ഗവർണർ പറഞ്ഞു. കൊവിഡ് പോരാൡകൾക്ക് അഭിവാദ്യമർപ്പിച്ചു.

18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേർക്കും വാക്‌സിൻ നൽകാനായി. നീതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയിൽ കേരളം മുന്നിലാണ്’- ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!