പ്രധാന വാര്‍ത്തകള്‍
പുതിയ പട്ടയ അപേക്ഷ സ്വീകരിക്കുന്നത് അറിയിപ്പിന് ശേഷം
ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും 1999 കാലഘട്ടത്തില്‍ എം. ഐ രവീന്ദ്രന് നല്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിന് നടപടികള്‍ നിലവില്‍ ആരംഭിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പു ലഭിച്ചതിനു ശേഷം മാത്രം പട്ടയ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പട്ടയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതു സംബന്ധിച്ച വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04865 264231 എന്ന ഫോണ്‍ നമ്പരില്‍ ദേവികുളം തഹസില്‍ദാരുടെ കാര്യാലയത്തില്‍ അറിയിക്കേണ്ടതാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.