കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് മാർക്കറ്റിന്റെ അഞ്ചാമത്തെ വാർഷികം നടന്നു

കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് മാർക്കറ്റിന്റെ അഞ്ചാമത്തെ വാർഷികം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ പല സഹകരണ മേഖലയിലെ ഇതിരാ പ്രസ്ഥാനങ്ങൾക്ക് പ്രതിസന്ധി ഉണ്ടായപ്പോഴും, കട്ടപ്പനയിലെ ഹൈ ഫ്രഷ് മാർക്കറ്റ് ജനങ്ങൾ ഏറ്റെടുത്തു .
പൊതുജനങ്ങൾക്കിടയിൽ ഏറ്റവും നല്ല സ്ഥാപനമായ വളർത്തി വലുതാക്കി കട്ടപ്പനയിലെ ഏറ്റവും നല്ലൊരു സ്ഥാപനമായി മാറുവാൻ സഹായിച്ച ഓരോ ഉപഭോക്താവിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ജോയി വെട്ടിക്കുഴി പറഞ്ഞു. തുടർന്ന് കേക്ക് മുറിച്ച് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
കൂടാതെ 73 മത് അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കലാകായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ടീമിനെയും അതിൽ നേതൃത്വം കൊടുത്ത ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജിനെയും പങ്കെടുത്ത ജീവനക്കാരെയും പ്രത്യേകം അനുമോദിച്ചു.
വാർഷികാഘോഷത്തിൽ ബോർഡ് മെമ്പേഴ്സായ ജോയി കുടുക്കച്ചിറ ,കെ ജെ ബെന്നി ,ജോയി ആനിത്തോട്ടം ,ടി ജെ ജേക്കബ്, സജീന്ദ്രൻ പൂവാങ്കൽ, മനോജ് മുരളി,ബാബു പുളിക്കൽ,ജോയ് പെരുന്നോലി ,ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ സംസാരിച്ചു.
തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു.

















































































































































