നാട്ടുവാര്‍ത്തകള്‍
CR ഇപ്പോൾ എടുക്കാം
ഏലത്തോട്ടം രജിസ്ട്രേഷന് അനുവദിച്ചിരുന്ന കാലാവധി 2021 മാർച്ച് 31 വരെയായിരുന്നു. അതിനുള്ളിൽ അപേക്ഷ സമർപ്പിച്ചവർക്കും ഫീസടച്ചവർക്കും മാത്രമേ CR സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുള്ളൂ.എന്നാൽ പല കർഷകരും ഈ വിവരം അറിയാതിരുന്നതിനാൽ അവർക്ക് രെജിസ്ട്രേഷൻ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. അപേക്ഷയുമായി പലരും എത്തിയിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞതിനാൽ അവയിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിഷയം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപെടുത്തിയതിൻ്റെ ഫലമായി കാർഡമം രജിസ്ട്രേഷനുള്ള കാലാവധി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ച് അനുമതി നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഏലംകർഷകരും ഈ സാഹചര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.