San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വാക്സിനുണ്ട്, പക്ഷെ ഫണ്ടില്ല; പേവിഷ ബാധപ്രതിരോധ പദ്ധതി പെരുവഴിയിൽ



തൊടുപുഴ: ആശങ്കയുണർത്തുംവിധം നഗരത്തിൽ അനുദിനം തെരുവ് നായ ശല്യം വർദ്ധിക്കുമ്പോഴും വാക്സിനേഷൻ നടപടികൾ മന്ദഗതിയിൽ. പേവിഷ ബാധയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് നഗരസഭ പണം അനുവദിക്കാത്തതിനാലാണ് വാക്സിനേഷൻ നടപടികൾ വൈകുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് നഗരസഭയുടെ നേതൃത്വത്തിൽ വാകിസിനേഷൻ നൽകിയത്. ഒരു വർഷമാണ് വാക്സിന്റെ കാലാവധി. ഈ കണക്ക് പ്രകാരം വാക്സിൻ കഴിഞ്ഞ സെപ്തംബറിൽ എടുക്കേണ്ടതായിരുന്നു. എന്നാൽ സമയ പരിധി പിന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുമായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനായി 1.50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതിയാകാത്തത്. തെരുവ് നായ്ക്കൾക്കുള്ള പേവിഷ ബാധപ്രതിരോധത്തിനായി 1.10 ലക്ഷം രൂപയും വളർത്ത് നായ്ക്കൾക്കുള്ള പ്രതിരോധ വാക്സിനായി 40,000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഫണ്ടില്ലാത്തതിന് പുറമെ മൃഗസംരക്ഷണ വകുപ്പിൽ പദ്ധതി നടപ്പാക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ കോഴ്സുകൾ പഠിച്ച് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തിയ മാതൃകയിൽ ഇക്കാര്യത്തിലും സേവനം ഉപയോഗിക്കാവുന്നതാണെങ്കിലും സർക്കാർ അനുമതി വേണ്ടതിനാൽ നിലവിലുള്ളവരുടെ ജോലി ഭാരം ഇരട്ടിയാകുമെന്നുറപ്പാണ്. ഡോഗ് ക്യാച്ചർമാർ, രണ്ട് വെറ്ററിനറി സർജൻ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നൽകുന്നത്. പിടിക്കുന്ന നായ്ക്കളെ ആ സ്ഥലത്ത് തന്നെ കുത്തിവെയ്പ്പ് നടത്തി വിടുകയാണ് ചെയ്യുക. ഒരു നായയ്ക്ക് ഒരു മില്ലി വാക്സിനാണ് നൽകുന്നത്. പ്രതിഫലം 500 വരെപ്രതിരോധ വാക്സിൻ നൽകുന്നതിനായി പിടികൂടുന്ന നായ ഒന്നിന് 300 മുതൽ 500 രൂപ വരെയാണ് ഡോഗ് ക്യാച്ചർമാർക്ക് നൽകുന്ന പ്രതിഫലം. സ്വന്തം ചെലവിൽ വാഹനവുമായി ചെന്ന് പിടികൂടുന്ന അംഗീകൃത ക്യാച്ചർമാർക്ക് 500 രൂപ നൽകും. നഗരസഭ വിട്ട് നൽകുന്ന വണ്ടിയുമായി പോയാൽ 300 രൂപയായിരിക്കും ലഭിക്കുക. വളർത്തുമൃഗങ്ങൾക്കായുള്ള വാക്സിനേഷന് വണ്ടിക്കൂലി മാത്രമാണുള്ളത്. കഴിഞ്ഞ വർ‌ഷം 184 നായ്ക്കൾക്ക് വാക്സിനേഷൻ വേണ്ടതായി കണ്ടെത്തിയിരുന്നെങ്കിലും 112 എണ്ണത്തിന് മാത്രമാണ് കുത്തിവെയ്പ്പ് നൽകാനായത്. 2024ൽ പ്രൊജക്ട് നൽകാത്തതിനാൽ വാക്സിനേഷൻ എടുത്തിരുന്നില്ല. പിന്നീട്, 2025ലാണ് വാക്സിനേഷൻ നടന്നത്. എടുക്കാനാവശ്യമായ മരുന്നടക്കം മുഴുവൻ സജ്ജീകരണങ്ങളും തയ്യാറാണെങ്കിലും ഫണ്ടില്ലാത്തത് വലിയ പ്രതിസന്ധിയാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button