കിണറിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

തൊടുപുഴ: കിണർവൃത്തിയാക്കാനിറങ്ങിയ തൊഴിലാളി അകത്ത് കുടുങ്ങി. ഒളമറ്റത്ത് ഇന്നലെ ഉച്ചയോടെയായിരുന്നുസംഭവം. കൊട്ടുകപ്പിള്ളിൽ ഡോ.കുഞ്ചെറിയയുടെ കിണർ വൃത്തിയാക്കാനിറങ്ങിയ പ്രദേശവാസിയായ കൊല്ലംപറമ്പിൽ സുനിലിനാണ് ( 56 ) ഉള്ളിലിറങ്ങിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഏകദേശം മുപ്പതടിയോളം താഴ്ചയുള്ള കിണറിലാണ് സുനിൽ ഇറങ്ങിയത്. ഉടൻതന്നെ കരയിലുണ്ടായിരുന്നവർ തൊടുപുഴ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി സുനിലിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. വീണയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസർ ടി.കെ ജയറാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ടി.ടി അനീഷ്കുമാർ,ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ടി.കെ വിവേക്, പി.എം നിസാമുദ്ദീൻ, സച്ചിൻ സാജൻ,എൻ.ജോജി,ഹോംഗാർഡുമാരായ ടി.കെ മുസ്തഫ,എം.വി ബെന്നി,രാജീവ് ആർ നായർ, ഡ്രൈവർ ജെയ്സ് സാം ജോസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

















































































































































