പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കുട്ടിക്കാനത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം.

കുമളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽനിന്ന് കുട്ടിക്കാനത്തെ വളവിൽ എത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ റോങ് സൈഡിലൂടെ സ്വകാര്യ ബസിന് മുന്നിലെത്തിയതോടെ അപകടം ഒഴിവാക്കാൻ സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വാഹനം നിർത്തിയ സമയത്ത് പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റവരെ പീരുമേട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

















































































































































