ഇരട്ടയാർ ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെൻസറി മാറ്റിയ നടപടി; പ്രതിഷേധ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

ഇരട്ടയാർ ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടിയില്‍ പ്രതിക്ഷേ
ധിച്ച് നടക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഐക്യദാർഡ്യമറിയിച്ചു കൊണ്ട് മലനാട് SNDP യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സംസാരിച്ചു. ഇരട്ടയാർ ഈട്ടിത്തോപ്പ്ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടിയില്‍ പ്രതിക്ഷേധിച്ച് അഞ്ചാം ദിവസമാണ് നിരാഹാര സമരം നടത്തിയത്. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടന്ന റിലേ നിരാഹാര സമരത്തിൽ പ്രദേശവാസികളായ അഞ്ച് വനിതകളാണ് നിരാഹാരമനുഷ്ഠിച്ചത്. ഹോമിയോ ഡിസ്പെന്‍സറി ഈട്ടിത്തോപ്പിൽ തന്നേ തുടരാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും
SNDPയോഗത്തിനൊപ്പം ഈ സമൂഹത്തിലുള്ള എല്ലാ സമുദായ സംഘടനകളേയും ഏകോപിച്ചു കൊണ്ട് സമര സമിതിക്ക് പരിപൂർണ്ണ പിന്തുണ നൽകുമെന്നും ബിജു മാധവൻ പറഞ്ഞു.
ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റിലേ സത്യാഗ്രഹ സമരം നടത്തുന്നത്. ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ടുതെക്കേല്, സമിതി ഭാരവാഹികളായ രാജന് വെള്ളാപ്പള്ളില്‍, വിനീത് വിജയന്, ബെന്നി കുഴികോടിയില്‍, മധു പുന്നയ്ക്കല്‍ തുടങ്ങിയവർ നേത്യത്വം നൽകി.ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ പുനരാരംഭിക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

















































































































































