ജില്ലാതല സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് – മുതലക്കോടം സിക്സ്സസ് ചാമ്പ്യന്മാര്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാതല വോളീബോള്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 8, 9, 10 തീയതികളിലായി കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടത്തി. മത്സരത്തില്‍ 2 ന് എതിരെ 3 സെറ്റുകള്‍ക്ക് യംഗ്സ്റ്റര്‍ ചാലിശ്ശേരിയെ പരാജയപ്പെടുത്തി മുതലക്കോടം സിക്‌സസ്സ് വിജയികളായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ. എല്‍. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി പി. കെ കുര്യാക്കോസ്, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ദീപ്തി മരിയജോസ്, സംഘാടകസമിതി ഭാരവാഹികളായ കബീര്‍ കാഞ്ഞാര്‍, അനിയന്‍ കുഞ്ഞ്, സാബു മീന്‍മുട്ടി, അഡ്വ.കെ.എന്‍.ഷിയാസ്, വാര്‍ഡ് മെമ്പര്‍ എം.ജെ.ജോസഫ്, തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി മുതലക്കോടം സിക്സ്സസിന്റെ എബിന്‍ തങ്കച്ചന്‍, ബെസ്റ്റ് സെക്ടറായി യംഗ്സ്റ്റര്‍ ചാലിശ്ശേരിയുടെ ഫൈസല്‍. പി.ഇ, ബെസ്റ്റ്‌ലിബ്‌റോയായി വിജിലന്റ് ക്ലബ്ബിന്റെ ബാദുഷ ബഷീര്‍ എന്നിവരെ തിരഞ്ഞെടുത്ത് ട്രോഫികള്‍ നല്‍കി ആദരിച്ചു.
സമാപന സമ്മേളനത്തില്‍ മിനി, ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗം വിജയികള്‍ക്ക് എന്‍.കെ.ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, ജോയി സെബാസ്റ്റ്യന്‍ പള്ളിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, ജോണിവീട്ടിയാങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, പുളിയനാനിക്കല്‍ ഗ്രാനൈറ്റ് എവര്‍റോളിംഗ് ട്രോഫിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സീനിയര്‍വിഭാഗം, (5,001 രൂപ, 3,001 രൂപ ) യൂത്ത് (3,001 രൂപ, 2,001 രൂപ) ജൂനിയര്‍ (2,001 രൂപ, 1,501 രൂപ) മിനി (1,501 രൂപ, 1,001 രൂപ) എന്നീ പ്രകാരം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സംസ്ഥാന സ്‌പോര്‍ട്‌സ് ്കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ് വിതരണം ചെയ്തു.
ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കേണ്ട മിനി, സബ് ജുനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗം ഇടുക്കി ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു.