നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ കോവിഡ് നിയന്ത്രണം ഉത്തരവായി

കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തണം. എല്ലാ തരത്തിലുള്ള ഒത്തു ചേരലുകളും, യോഗങ്ങളും, ചടങ്ങുകളും, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം.
യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളൂ എന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി പേഴ്സണ്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ദുരന്തനിവാരണ നിയമപ്രകാരം ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിട്ടു.