സംസ്ഥാന സർക്കാർ പെട്രോൾ നികുതി കുറയ്ക്കണം: ബിജെപി
കട്ടപ്പന : കേന്ദ്രസർക്കാർ മാതൃകയിൽ കേരളവും പെട്രോൾ ഉല്പന്നങ്ങളുടെ നികുതി കുറക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി കേരളത്തിലെ 280കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു . അതിൻ്റെ ഭാഗമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ സായാഹ്ന ധർണയിൽ കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ അധ്യക്ഷത വഹിച്ചു . ബിജെപി ഇടുക്കി ജില്ല ജന.സെക്രട്ടറി രതീഷ് വരകുമല ധർണാ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. കേന്ദ്ര നികുതി കുറച്ച് അതിനുശേഷവും കേരളത്തിൽ എൽഡിഎഫിനെ നേതൃത്വത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ എതിരെ എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സമരങ്ങൾ നടന്നു വരുന്നുണ്ട്. ഇത് അപഹാസ്യ കരമായ കാര്യമാണ്.കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് കെ എൻ പ്രകാശ്, രത്നമ്മ ഗോപിനാഥ് ,തങ്കച്ചൻ പുരയിടം മനോജ് പതാലിൽ ,എസ് ജി മനോജ്,
പി എൻ പ്രസാദ്, ജിൻസ് ജോൺ,ജോസ് വേഴപ്പറമ്പിൽ , സി. കെ ശശി എന്നിവർ പ്രസംഗിച്ചു.