കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; തെന്മലയിൽ വാഹനങ്ങൾ ഒലിച്ചുപോയി.
പത്തനംതിട്ട–കോട്ടയം അതിര്‍ത്തിയിലെ ഏഞ്ചല്‍വാലിയിലും കണമല വട്ടപ്പാറ പമ്പാവാലിയിലും ഉരുള്‍പൊട്ടി. എരുമേലി ഉടുമ്പാറമലയില്‍ എട്ടിടത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നു. ആളപായമില്ല, ഒരു ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, വളര്‍ത്തു മൃഗങ്ങളും ഒഴുകിപ്പോയി. ഒട്ടേറെ വീടുകളിലും വെള്ളംകയറി.
കൊല്ലം പുനലൂര്‍ തെന്മല മേഖലയില്‍ അരമണിക്കൂർ തിമിർത്തു പെയ്തമഴയില്‍ വ്യാപകനഷ്ടം. ഇടപ്പാളയത്ത് മൂന്നു വാഹനങ്ങൾ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകിയെത്തിയ ഇടപ്പാളയം സ്വദേശി ഷംനാദിന്റെ ഒാട്ടോറിക്ഷ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. ഇടപ്പാളയത്തുളള മോനച്ചന്റെ ജീപ്പും തെന്മല സ്വദേശിയുടെ കാറുമാണ് ഒഴുക്കില്‍പ്പെട്ട മറ്റ് വാഹനങ്ങള്‍. മഴവെളളപ്പാച്ചിലില്‍ നിരവധി വീടുകളിലും വെളളം കയറി.