Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സൗജന്യ മൊബൈൽ മണ്ണ് പരിശോധന ക്യാമ്പ് 2023-24


അരിക്കുഴ ജില്ല മണ്ണ് പരിശോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 5 ന് രാവിലെ 11 മണി മുതൽ കട്ടപ്പന മുനിസിപ്പാലിറ്റി ടൌൺ ഹാൾ പരിസരത്തു മൊബൈൽ മണ്ണ് പരിശോധന നടത്തപ്പെടുകയാണ്.
തദവസരത്തിൽ കർഷകർക്ക് നേരിട്ട് മണ്ണ് സാമ്പിൾ പരിശോധനക്ക് എത്തിച്ചു ഫലം അറിയാവുന്നതാണ്.
പരിശോധനക്കായി മണ്ണ് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- കൃഷിസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് കൂട്ടികലർത്തിയ ശേഷം എടുത്ത 500 ഗ്രാം മണ്ണ് ആയിരിക്കണം.
- മണ്ണ് എടുക്കുമ്പോൾ വളക്കുഴി, നീർച്ചാൽ എന്നിവ ഒഴിവാക്കുക.
- ശേഖരിച്ച സാമ്പിൾ ന്യൂസ് പേപ്പറിൽ വിരിച്ചു തണലിൽ ഉണക്കി/ഈർപ്പം മാറ്റി എടുക്കുക.
- പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്തു . പേര്, വിള, സ്ഥലപേര്, ഫോൺ നമ്പർ എന്നിവ സഹിതം ഏല്പിക്കാവുന്നതാണ്.
മണ്ണ് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ വളം ചെയ്യുവാനും ഈ അവസരം ശരിയായി വിനയോഗിക്കുവാനും എല്ലാ കർഷക സുഹൃത്തുക്കളും ശ്രദ്ധിക്കുമല്ലോ.
കൃഷി ഓഫീസർ
കട്ടപ്പന.