പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊഴിലുറപ്പ്, തോട്ടം മേഖല ,മറ്റ് പകടസാധ്യതയുള്ള മേഖലയിലെ ജോലികൾ പാടില്ല


ജില്ലയിൽ നാളെയും മറ്റന്നാളും ( 29/05/2025, 30/05/2025 ) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ,
തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികൾ എന്നിവ ഈ ദിവസങ്ങളിൽ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 51(b) പ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടാകും. തൊഴിലുറപ്പ് , തോട്ടം തൊഴിലാളികൾ എന്നിവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നതിനാൽ ശമ്പളമുള്ള അവധിയായി കണക്കാക്കി വേതനം അനുവദിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.