Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്.
ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ,ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളുടെ വാഹനത്തിന് പുറത്തേക്കാണ് മരം കടപുഴകി വീണത്.ഒരു ഗർഭിണിയടക്കമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.. ഒരു കുടുംബത്തിലെ നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർ ടി സി ബസിനു മുകളിലേക്കും വാളറ ചീയപ്പാറക്ക് സമീപം കടക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.അടിമാലി ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്..