Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശക്തമായ മഴയില്‍ ദേശീയ പാത 85 ൽ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചിലില്‍ ദേശീയപാതയുടെ ഒരു ഭാഗം തകർന്നിട്ടുള്ളതാണ്.


ഗതാഗതത്തിന് സുരക്ഷിതമല്ലാത്ത ഈ ഭാഗം പുനര്‍നിര്‍മ്മാണ നടപടികളുടെ ഭാഗമായി ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിടുന്നതാണ്.
അതിനാല്‍, കൊച്ചി ഭാഗത്തുനിന്നും മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിക്കു ശേഷം, ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ്, ആനച്ചാൽ, രണ്ടാം മൈൽ വഴിയും തിരികെ, മൂന്നാറിൽ നിന്നും കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈൽ, ആനച്ചാൽ, ഇരുട്ടുകാനം, അടിമാലി വഴിയും പോകേണ്ടതാണ്..