ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗത്തിനെതിരേ കര്‍ശന നടപടി


ജില്ലയില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ അനധികൃതമായി ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച് വരുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇടുക്കി ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, പാചക വാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും ചര്‍ച്ച ചെയ്യുന്നതിനുളള ജില്ലാതല എല്‍.പി.ജി. ഓപ്പണ്‍ ഫോറത്തിലാണ് തീരുമാനം.
അഞ്ച് കിലോമീറ്റര്‍ വരെ സൗജന്യം, അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ 33 രൂപ, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 42 രൂപ, 15 കിലോമീറ്ററിനു മുകളില്‍ 52 രൂപ എന്നിങ്ങനെയാണ് എല്‍.പി.ജി. സിലിണ്ടറുകള്‍ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുളള നിരക്ക്.
ദൂരപരിധി കണക്കാക്കുന്നത് ഗ്യാസ് ഏജന്‍സികളുടെ ഷോറൂമില്‍ നിന്നാണ്. ഇടുക്കി ജില്ലയില്‍ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ അല്ലാത്തവര്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇപ്രകാരം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി തുടങ്ങിയ അപകടങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്നും ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.