Idukki വാര്‍ത്തകള്‍
ഇഎംഎസ് മന്ത്രിസഭയ്ക്ക് 69 വർഷം

ഇഎംഎസ് മന്ത്രിസഭയ്ക്ക് 69 വർഷം. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഇഎംഎസിന്റേത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ 1957ലാണ് കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. ഭൂപരിഷ്കരണനിയമം , വിദ്യാഭ്യാസ ബിൽ, വ്യവസായബന്ധ ബിൽ തുടങ്ങി ഇ.എം.എസ് മന്ത്രിസഭ മുന്നോട്ട് വച്ച രാഷ്ട്രീയ നയങ്ങൾ ആധുനിക കേരളം രചിക്കുന്നതിന്റെ നാന്ദിയായി. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ഘടനകളിൽ ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന മാറ്റങ്ങളിൽ വിറളിപൂണ്ട ജന്മിത്വ വർഗവും സാമുദായിക വലതുപക്ഷ ശക്തികളും ചേർന്ന് നടത്തിയ രാഷ്ട്രീയ പ്രക്ഷോഭത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു എന്നാരോപിച്ച് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന് രാജേന്ദ്രപ്രസാദ് 1959ൽ ഇ.എം.എസ് മന്ത്രിസഭ പിരിച്ച് വിടുകയായിരുന്നു
















































































































