Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസിനെ ജെസിഐ കട്ടപ്പന ടൗൺ ആദരിച്ചു

ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസിനെ ജെസിഐ കട്ടപ്പന ടൗൺ ആദരിച്ചു. വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും ജെസിഐ ഭാരവാഹികൾ മൊമെന്റോയും അഭിനന്ദനങ്ങളും നേർന്നു. ജെസിഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, സോൺ വൈസ് പ്രസിഡന്റ് ജോജോ ജോസഫ്, സോൺ ഡയറക്ടർ ആദർശ് കുരിയൻ, ട്രഷറർ അമൽ ജോളി, സെക്രട്ടറി ഡെന്നി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.









































































