Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം; ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം: കെ.ബി. ഗണേഷ് കുമാർ



വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട. ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

“തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ നടപ്പിലാക്കും. ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം. ഞാൻ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട”, ഗണേഷ് കുമാർ.

മാധ്യമങ്ങൾക്കെതിരെയും ഗണേഷ് കുമാർ രൂക്ഷ വിമർശനം നടത്തി. മാധ്യമപ്രവർത്തകരോട് ഞാൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ല. ഞാൻ നന്നായി പെരുമാറുന്നത് തന്റെ കഴിവുകേടായി കാണരുത്. ചോര കുടിക്കാൻ വന്ന കൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!