Idukki വാര്‍ത്തകള്‍
വീഡിയോ ഡോക്യുമെന്റേഷന്‍

ബെസ്റ്റ് പ്രാക്ടീസ് വീഡിയോ ഡോക്യുമെന്റേഷന്‍ തയ്യാറാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപന ഉടമകള്‍, സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവര്‍ നിശ്ചിത ഫോമില്‍ ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 27 വരെ ടെണ്ടര്‍ രേഖകള്‍ പ്രവൃത്തിസമയങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ടെണ്ടറുകള്‍ 27ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി കുയിലിമല സിവില്‍ സ്‌റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 232223
















































































































