കരാറുകാരുടെ ബിൽ കുടിശ്ശിക ഉടൻ നൽകണമെന്നും വർദ്ധിപ്പിച്ച ഫീസുകളും ഫൈനുകളും പിൻവലിക്കണമെന്നും ഓൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു

കരാറുകാരുടെ ബിൽ കുടിശ്ശിക ഉടൻ നൽകണമെന്നും വർദ്ധിപ്പിച്ച ഫീസുകളും ഫൈനുകളും പിൻവലിക്കണമെന്നും ഓൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ബില്ലുകൾ മാറി നൽകാത്തതിനാൽ ചെറുകിട കോൺട്രാക്ടർമാർ പ്രതിസന്ധിയിലാണന്നും ജില്ലാ പ്രസിഡന്റ് എം.കെ ഷാജഹാൻ പറഞ്ഞു.
സർക്കാർ വിവിധ മേഖലകളിൽ ആനുകൂല്യങ്ങൾ വാരിവിതറുമ്പോഴും നാടിന്റെ വികസനത്തിൻ്റെ മുഖ്യ പങ്കുവഹിക്കുന്ന ഗവൺമെന്റ് കരാറുകാർക്ക് ഒരു പരിഗണനയും നൽകുന്നില്ല എന്നു മാത്രമല്ല അവഗണനയും നേരിടേണ്ടി വരുകയാണന്നും ഓൾ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് എം.കെ ഷാജഹാൻ പറഞ്ഞു.
നിർമ്മാണ പ്രവൃത്തികളുടെ പേയ്മെന്റു്റുകൾ മാസങ്ങളായി 10 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള തുക ട്രഷറികളിൽ നിന്നും മാറിക്കിട്ടുന്നില്ല. ഇപ്പോൾ ഇതിൽ കുറഞ്ഞ തുകയും കിട്ടാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഭൂരിഭാഗം കരാറുകാരുടേയും ലൈസൻസ് പുതുക്കേണ്ട സമയമാണ്. നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 3 ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുള്ളതിനാൽ എല്ലാ കരാറുകാരും അധിക തുകക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുന്നതിന് സാമ്പത്തികബുദ്ധിമുട്ടിലാണ്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കരാറുകാരെ കാര്യമായി ബാധിച്ചിട്ടുള്ളതി ‘നാൽ കരാറുകാരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി 31-03-2027 വരെ ദീർഘിപ്പിക്കണമെന്നും അസോസിയഷൻ ആവശ്യപ്പെട്ടു. ഏതൊരു മേഖലയിലും പ്രവൃത്തിയിൽ പ്രമോഷൻ ലഭിക്കുമ്പോൾ കരാർ മേഖലയിൽ നിന്നും കരാറുകാർ കൊഴിഞ്ഞുപോകുകയാണ്.
പലരും രജിസ്ട്രേഷൻ ഉയർന്ന ക്ലാസിൽ നിന്നും താഴ്ന്ന ക്ലാസ്സുകളിലേക്ക് പുതുക്കി നൽകുന്നതിന് പ്രൊവിഷൻ നാളിതുവരെ നൽകിയിട്ടില്ലന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയ കരാറുകാർ ഇപ്പോഴത്തെ ട്രഷറി നിയന്ത്രണം മൂലം വളരെയധികം സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുകയാണന്നും എം.കെ ഷാജഹാൻ പറഞ്ഞു. ഈ സാഹചര്യത്തിൽ വളരെയധികം വർക്കുകൾ നടത്തേണ്ട സമയവും അതുപോലെതന്നെ പൂർത്തീ കരിക്കേണ്ട സമയം ആയതിനാൽ ട്രഷറി നിയന്ത്രണം പിൻവലിച്ച് കരാറു കാരുടെ പേയ്മെൻ്റ് നൽകുന്നതിന് വേണ്ട അടിയന്തിര നടപടി ഉണ്ടാകണെമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ ഷാജഹാൻ ആവശ്യപ്പെട്ടു.









































































