ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് സില്‍വര്‍ ജൂബിലി ആഘോഷവും മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണ ഉദ്ഘടനവും 26ന്

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും മെന്‍സ് ഹോസ്റ്റല്‍ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘടനവും 26 ന് രാവിലെ 11.30ന് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി പാക്കേജ് -മള്‍ട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും പുതിയ ബിടെക് റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വിജി കണ്ണന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ന്‍ പി.ടി. എ ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സ്വാഗതവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ നന്ദിയും പറയും. കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ചാണ് മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.













































































