ദിവസവേതന അടിസ്ഥാനത്തില്‍ പ്രേജക്ട് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ;വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന്
ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രേജക്ട് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 25, രാവിലെ 10 മണിക്ക് പൈനാവിലുളള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ‘വാക്ക്-ഇന്‍-ഇന്റര്‍വ്യൂ’ നടത്തുന്നു.
യോഗ്യത: ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍നിന്നോ സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ നേടിയ ബിരുദം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘അക്വാകള്‍ച്ചര്‍’ല്‍ ഉളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗികൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും ഫിഷറിസ് വിഷയത്തിലോ സുവോളജിയിലോ നേടിയ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ വകുപ്പിലോ, സര്‍ക്കാര്‍ സ്ഥാപനത്തിലോ 4 വര്‍ഷത്തില്‍ കുറയാതെ അക്വാകള്‍ച്ചര്‍ മേഖലയിലുളള പ്രവര്‍ത്തി പരിചയവും.
വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, എസ് എസ് എല്‍ സി മുതലുളള വിദ്യഭ്യാസയോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.