Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആന്റി റാഗിംഗ് ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ എൻജിനീയറിങ് കോളേജിൽ കുട്ടികൾക്കായി ആന്റി റാഗിംഗ് ക്ലാസ് നടത്തപ്പെട്ടു. മൂന്നാർ പോലീസ് ഇൻസ്പെക്ടർ ശ്രീ. വിനോദ്കുമാർ, മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. കെ.ഡി മണിയൻ എന്നിവർ ക്ലാസ് നയിച്ചു. ശ്രീമതി. നിഷ മരിയൻ (എച് ഓ ഡി), ശ്രീ. അനിൽകുമാർ (എച് ഓ ഡി ആൻഡ് ആന്റി റാഗിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































