കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ജില്ലാ കന്നുകുട്ടി പരിപാലന ഓഫീസ് നെടുങ്കണ്ടത്തേയ്ക്ക് മാറ്റാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലന്ന് CPI ജില്ലാ കമ്മറ്റിയംഗം VR ശശി പറഞ്

കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ജില്ലാ കന്നുകുട്ടി പരിപാലന ഓഫീസ് നെടുങ്കണ്ടത്തേയ്ക്ക് മാറ്റാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലന്ന് CPI ജില്ലാ കമ്മറ്റിയംഗം VR ശശി പറഞ്ഞു.
ചില ഉദ്യേഗസ്ഥ ലോബിയാണ് ഓഫീസ് മാറ്റാൻ ശ്രമം നടത്തുന്നതെന്നും VRശശി ആരോപിച്ചു.
കട്ടപ്പനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ജില്ലാ ഓഫീസാണ് കന്നുകുട്ടി പരിപാലനഓഫീസ്.
നഗരസഭയുടെ ഉടമസ്ഥതയിൽ മാർക്കറ്റാലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ച് വരുന്നത്.
എന്നാൽ ഇവിടെയുള്ള ഉദ്യേഗസ്ഥൻ്റെ താത്പര്യത്തിനനുസരിച്ച് നെടുങ്കണ്ടത്തേക്ക് ഓഫീസ് മാറ്റുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
ഒരു കാരണവശാലും ഓഫീസ് കട്ടപ്പനയിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലന്ന് CPI ജില്ലാ കമ്മറ്റി അംഗം VR ശശി പറഞ്ഞു.
കട്ടപ്പന, കാഞ്ചിയാർ , അയ്യപ്പൻകോവിൽ, വണ്ടൻമേട് ,ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ക്ഷീര കർഷകർക്ക് ഉപകാര പ്രധമായ ഓഫീസാണ് കട്ടപ്പനയിലെ ജില്ലാ കന്നുകുട്ടി പരിപാലന ഓഫീസ്.
കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസും ഇവിടെ നിന്നും മാറ്റാൻ അനുവദിക്കില്ലന്നും CPI നേതാക്കൾ പറഞ്ഞു.









































































