Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രം മാറ്റിയെഴുതുമെന്ന് മന്ത്രി കെ എൻ ബാല ഗോപാൽ



തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും സെക്യൂരിറ്റി ബില്‍ഡിംഗിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡച്ച്‌ പടയോട്ടത്തെ പ്രതിരോധിച്ച സമര ചരിത്രപാരമ്ബര്യം തിരുവിതാംകൂര്‍ രാജവംശത്തിന് അവകാശപ്പെട്ടതാണ്. ഡച്ചുകാരെ തോല്‍പ്പിക്കുന്നതില്‍ വിഴിഞ്ഞത്തിനും കുളച്ചല്‍ അടക്കമുള്ള പ്രദേശങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്വാധീനമുണ്ടായിരുന്നു. പരമ്ബരാഗതമായി നാവിക സേന മുന്നേറ്റത്തിന്റെ കഥയാണ് വിഴിഞ്ഞത്തിന് പറയാനുള്ളത്. ഇവിടെ ഇപ്പോള്‍ വികസിപ്പിക്കുന്ന രാജ്യന്തര നിലവാരത്തിലുള്ള തുറമുഖം നാടിന്റെ പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നമാണ്. സംസ്ഥാന തുറമുഖ വകുപ്പ് കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ സ്വപ്നം നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുവാന്‍ സാധിക്കുന്നതെന്നും ബാലഗാേപാല്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ സാമൂഹിക സുരക്ഷയോടൊപ്പം പശ്ചാത്തല വികസനത്തിന് നല്‍കുന്ന ഊന്നലിന്റെ നിദര്‍ശനമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്ബനി മാനേജിംഗ് ഡയറക്ടര്‍ ഡോ.അദീല അഹമ്മദ്, അദാനി പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!