Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് കട്ടപ്പന പോലീസ് പിടികൂടി.


കാഞ്ചിയാർ ലബ്ബക്കട
പാണ്ടിമാക്കൽ ഷനോയി ഷാജി, സ്വരാജ് പെരിയോൻ കവല
പുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ എന്നിവരാണ് 190 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഉച്ചയ്ക്ക് 12:30 യോടെയാണ് പുളിയന്മലയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കട്ടപ്പന പോലീസ് ഡി ഹണ്ട് ഡ്രൈവിൻ്റെ ഭാഗമായി പരിശോധന നടത്തിയത്. വാഹനത്തിൽവില്പനയ്ക്കായി കടത്തിക്കൊണ്ടുപോയ 190 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
പ്രിൻസിപ്പിൾ എസ് ഐ
എബി ജോർജ്,
എസ് ഐ മാരായ അഭിജിത്ത് PS,
ജോസഫ് KV,
ഷുക്കൂർ NA,
സി പി ഒ മാരായ ജിഷ മാത്യു, ശ്രീകുമാർ,
ബിജു മോൻ , കൂടാതെ
ജില്ലാ ഡാൻസാഫ്
ടീമും ചേർന്നാണ് പ്രതികളേ പിടികൂടിയത്.