Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന YMCA പൊതുയോഗവും, പുതിയ കട്ടപ്പന മുനിസിപ്പൽ ചെയർ പേർസണ് സ്വീകരണവും നടന്നു



കട്ടപ്പന മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ബീന ടോമിക്ക് സ്വീകരണവും കട്ടപ്പന YMCA യുടെ 2024 ഫെബ്രുവരി മാസത്തെ പൊതുയോഗംവും നടന്നു.

കാഞ്ഞിരപ്പളളി രൂപതയുടെ പാലിയേറ്റിവ് പ്രേവർത്തനത്തിലൂടെയാണ് താൻ പൊതുരംഗത്തു വന്നതെന്നും ചെയർ പേർസന്റെ ഉത്തരവാദിത്തം നിർവഹിച്ചു കൊണ്ടു തന്നെ പാലിയേറ്റീവ് പ്രവർത്തനങ്ങളും തുടരുമെന്നും, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കട്ടപ്പന YMCA അംഗങ്ങൾ നൽകി വരുന്ന പിന്തുണക്കും സഹായങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും ബീന ടോമി പറഞ്ഞു.

യോഗത്തിൽ കട്ടപ്പന YMCA പ്രസിഡന്റ്‌ സിറിൽ മാത്യു അധ്യക്ഷൻ ആയിരുന്നു.
ഫാദർ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ, ഫാദർ ബിനോയ്‌, ജോർജ് ജേക്കബ്, കട്ടപ്പന YMCA സെക്രട്ടറി രജിത് ജോർജ്, യു സി തോമസ്, അഡ്വ. ജൈജു ഡി അരക്കൽ എന്നിവർ ആശംസകൾ നേർന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!