Idukki വാര്‍ത്തകള്‍
സംരംഭകരെ തമ്മില്‍ ബന്ധിപ്പിക്കാനും പുത്തന്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കാനും രൂപീകരിക്കപ്പെട്ട “സംരംഭക സഭ” 2025 ജനുവരി മാസം 22 ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ഉപ്പുതറ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു
സംരംഭകരെ തമ്മില്‍ ബന്ധിപ്പിക്കാനും പുത്തന്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കാനും രൂപീകരിക്കപ്പെട്ട “സംരംഭക സഭ” 2025 ജനുവരി മാസം 22 ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ഉപ്പുതറ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. അതിനോടൊപ്പം ലോൺ, സബ്സിഡി മേളയും നടത്തപ്പെടുന്നു. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ എല്ലാ സംരംഭകർക്കും, പുതിയ സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
പ്രദേശികമായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദ്ദേശം ഉള്ളതിനാൽ നിലവിൽ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഈ വേദി പരമാവധി ഉപയോഗപ്പെടുത്തുക.
കൂടാതെ K- Swift, FSSAI, Legal Metrology, Udyam Registration തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്.