6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ കോൺഗ്രസ്‌ പ്രതിഷേധ സദസ് ബുധനാഴ്ച



യുത്ത് കോൺഗ്രസ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട്‌ വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ച പോലീസുകാരെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നേതൃത്വത്തിൽ കെ പി സി സി നിർദ്ദേശപ്രകാരം സെപ്റ്റംബർ പത്താം തീയതി ബുധനാഴ്ച കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അറിയിച്ചു. പോലീസിനെ ഉപദ്രവിച്ചുവെന്ന വ്യാജ എഫ് ഐ ആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാൻ ശ്രമിച്ച നടപടി രക്ഷിക്കേണ്ട കൈകൾ കൊണ്ട് ശിക്ഷിക്കുന്ന ഇടതുസർക്കാരിന്റെ പോലീസ് നയമാണ് കാണിക്കുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി നിരവധിയായ പോലീസ് മർദ്ദനത്തിന്റെ കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പോലീസിലെ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. “സുജിത്തിന് നീതി ലഭ്യമാക്കൂ… പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ..”എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്‌ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ്‌ പാർട്ടി പ്രതിഷേധ സദസ്സ് നടത്തുന്നത്. ബുധനാഴ്ച രാവിലെ പത്ത്മുപ്പതിന് ആരംഭിക്കുന്ന പ്രതിഷേധം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്യും. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുക്കുമെന്നും സിജു ചക്കുംമൂട്ടിൽ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!