നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ രസതന്ത്ര വിഭാഗത്തെ ഗവേഷണ കേന്ദ്രമായി അംഗീകരിച്ചുകൊണ്ട് എംജി സർവകലാശാല


കട്ടപ്പന ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ രസതന്ത്ര വിഭാഗത്തെ ഗവേഷണ കേന്ദ്രമായി അംഗീകരിച്ചുകൊണ്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനം. കോളേജിലെ രസതന്ത്രം വിഭാഗം അധ്യാപകനായ അസോസിയേറ്റ് പ്രൊഫസർ ഡോ. വി കണ്ണന് തൊടുപുഴ ന്യൂമാൻ കോളേജിലെ ഗവേഷണ കേന്ദ്രലുള്ള ഗൈഡ്‌ഷിപ് കട്ടപ്പന ഗവ. കോളേജിലേക്ക് മാറ്റി നൽകും.
ഡോ. എം ബെറ്റ്‌സിയെ റിസർച്ച് ഗൈഡായി അംഗീകരിക്കാനും തീരുമാനമായി. കോളേജിലെ രണ്ടാമത്തെ ഗവേഷണ വിഭാഗമാണിത്. കഴിഞ്ഞ വർഷം മലയാളത്തിനും ഗവേഷണകേന്ദ്രം അനുവദിച്ചിരുന്നു.