എംപ്ളോയബിലിറ്റി സ്കില്‍ ഇൻസ്ട്രകർ നിയമനം
കട്ടപ്പന ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ എംപ്ളോയബിലിറ്റി സ്കില്‍ പഠിപ്പിക്കുന്നതിന് പി.ടി.എ മുഖേന കരാറടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത :എം.ബി.എ./ബി.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷൻ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എംപ്ളോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഡി.ജി.ഇ.ടി യില്‍ നിന്നുളള പരിശീലനം, ഡിപ്ലോമ/ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടാതെ, പ്ലസ്ടു /ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ , ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 04868 272216