6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എൻജിഒ അസോസിയേഷൻ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിൽ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



എൻജിഒ അസോസിയേഷൻ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിൽ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കേരള എൻ ജി ഒ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ ജീവനക്കാർ നേരിടുന്ന ആനുകൂല്യ നിഷേധങ്ങൾക്കെതിരേ
2025 ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന്‌ മുന്നോടിയായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്..

ക്ഷാമബത്ത കുടിശ്ശിക പൂർണമായും അനുവദിക്കുക ,
11 ആം ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക ,
12 ആം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,
മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക ,
ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക ,
വിലകയറ്റം തടയുക
എന്നീവിഷയങ്ങളുന്നയിച്ചുകൊണ്ട് നടത്തിയ ധർണ കേരള എൻ ജി ഒ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ്‌ കെ .സി ബിനോയ്‌ യോഗത്തിൽ അധ്യക്ഷനായിരുന്നു .
KLGSAസംസ്ഥാന കമ്മിറ്റി അംഗം ജിൻസ് സിറിയക് ,KLGSA യൂണിറ്റ് പ്രസിഡന്റ്‌ നടരാജൻ സി എൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം രഞ്ജൻ സെബാസ്റ്റ്യൻ, ബ്രാഞ്ച് സെക്രട്ടറി ഉല്ലാസ് കുമാർ എം ,ഷാന്റി ജോൺ തുടങ്ങിയവർ സംസാരിച്ചു.


ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സണ്ണി തോമസ്, മുഹമ്മദ്‌ സാബിർ, ബേബിച്ചൻ, രാജേഷ്, പി സി ശിവകുമാർ ,
ബിൻസി ഷാജി
തുടങ്ങിയവർ പരിപാടിക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!