കാപ്പിയുടെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കാം , – കോഫീ ബോർഡ് മീറ്റിങ്ങ് നടത്തി
നിലവിൽ ഹൈറേഞ്ചിൽ കാപ്പി യുടെ വിളവെടുപ്പ് ആരംഭിച്ചു. അതോടൊപ്പം കയറ്റുമതിയിലും ഇന്ത്യൻ റോബസ്റ്റാ കാപ്പിക്ക് നല്ല കാലം ആണ്. ഈ യവസരത്തിൽ ഗുണനിലവാരം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയെ ക്കുറിച്ച് കർഷകരെ ബോധവാൻമാർ ആക്കുന്നതിനായി കോഫീ ബോർഡ് പെരിഞ്ചാംകുട്ടി, രാജക്കാട്, കെ ചപ്പാത്ത്, ഉപ്പുതറ, ഇരട്ടയാർ തുടങ്ങിയ സ്ഥലങ്ങളിൽ മീറ്റിങ്ങ് സംഘടിപ്പിച്ചു.
കോഫീ ബോർഡ്
” KNOW YOUR KAAPI” എന്ന കാമ്പയിനിലൂടെ കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നതിനുള്ള അവസരം ഒരുക്കുകയാണ്. കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സുപ്രധാന മാനദണ്ഡമാണ് “കപ്പ് ക്വാളിറ്റി”.
വിളവെടുപ്പ് സമയത്തും ശേഷമുള്ള സംസ്‌കരണ പ്രവർത്തികൾ ഉൾപ്പെടെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ അനുവർത്തിക്കുന്ന രീതികൾ കാപ്പിയുടെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതാണ്. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നത് വഴി ഗുണനിലവാരം വർദ്ധിപ്പിക്കാനാവശ്യമായ കാർഷിക രീതികൾ അവലംബിക്കാൻ സാധിക്കും. താത്പര്യമുള്ള കർഷകർ രണ്ട് കിലോ കാപ്പി പരിപ്പ്, കപ്പ് ക്വാളിറ്റി ടെസ്റ്റിംഗ് ഫീസായ 150 രൂപ +18% ജി.എസ്.ടി സഹിതം 09.04.2025 – നകം അതാത് കോഫീ ബോർഡ് ഓഫീസുകളിൽ എത്തിക്കേണ്ടതാണെന്നു കോഫീ ബോർഡ് വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന കോഫി ബോർഡ്, വാഴവര ഓഫീസ് നംബറിൽ ബന്ധപ്പെടാവുന്നതാണ് 04868 278025.