Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വൊസാർഡിൻ്റെ 26ആം വാർഷികവും ഭിന്നശേഷി കുട്ടികളുടെ സംഗമവും ദീപാവലി ആഘോഷവും വൊസാർഡ് റീജിയണൽ ഓഫീസ് ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.


കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം നിർവ്വഹിച്ചു.
വൊസാർഡ് കോ -ഓർഡിനേറ്റർ ചാക്കോച്ചൻ അമ്പാട്ട്, പ്രോഗ്രാം കോ ഓർഡിനേറ്റർ എബിൻ ബേബി എന്നിവർ സംസാരിച്ചു.