Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികൻ മാത്യു വി.റ്റിയുടെ 23 ആം ചരമവാർഷിക ദിനത്തിൽ ശാന്തിഗ്രാമിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.
ശാന്തിഗ്രാം വിജയലൈബ്രറിയുടെയും ഗ്രാമവികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിആർപിഎഫ് 140 ബറ്റാലിയൻ 2nd in കമാൻ്റ് ആയ ശാന്തിഗ്രാം വെള്ളാപ്പാണിയിൽ മാത്യു വി.റ്റി 2003 ഒക്ടോ. 31 ന് ഛത്തീസ്ഗട്ടിൽ വച്ച് മാവോയിസ്റ്റ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃതു വരിച്ചത്. ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് 21 ആം ചരമവാർഷികത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗവും വിജയ ലൈബ്രറി പ്രസിഡൻ്റുമായ ലാലച്ചൻ വെള്ളക്കട അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പുഷ്പാർച്ചനയും നടന്നു.
ലൈബ്രറി സെക്രട്ടറി എ സി മാത്യു അമ്പഴത്തുങ്കൽ, ഓണറ്റി ലഫ്റ്റനൻ്റ് പി.എം വർഗീസ്, ക്യാപ്റ്റൻ കെ.ജെ. ജോയി തുടങ്ങിയവർ നേതൃത്വം നല്കി.