കട്ടപ്പന ബൈപ്പാസ് റോഡിൽ തണലിടം പദ്ധതി ഒരുങ്ങുന്നു.
കട്ടപ്പന പള്ളിക്കവല നേതാജി , ടൗൺഹാൾ ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുന്നതിന് ഹൗസിംഗ് ബോർഡിന്റെ കുറച്ച് സ്ഥലം വിട്ടു കിട്ടുന്നതിനായി ബോർഡിനോട് ആവശ്യപ്പെട്ട് കത്ത് നൽകുന്ന വിഷയം നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു .
ഇതോടെ കട്ടപ്പനയുടെ സ്വപ്ന പദ്ധതിയാണ് നടപ്പാകാൻ പോകുന്നത്.
കട്ടപ്പന നഗരത്തിലെത്തുന്ന ആളുകൾ വിശ്രമിക്കാൻ പ്രധാനമായും തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് ബൈപ്പാസ് റോഡ്.
കട്ടപ്പന നേതാജി ബൈപ്പാസ് -ടൗൺഹാൾ ബൈപ്പാസ് റോഡുകൾ കൂടിച്ചേരുന്ന സ്ഥലമാണ് ഇവിടം. വർഷങ്ങൾക്കു മുൻപ് നട്ട തണൽമരങ്ങൾ തണുത്ത അന്തരീക്ഷവും പകർന്നു നൽകുന്നു.
കൂടാതെ വാഹനങ്ങളുടെ തിരക്കും പാതയിൽ കുറവാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകൾ ഉച്ചഭക്ഷണം കഴിക്കുന്നതിനും, ഡ്രൈവർമാർ അടക്കമുള്ളവർ വിശ്രമിക്കുന്നതിനും,ഇവിടം തിരഞ്ഞെടുക്കുന്നു. അതുകൊണ്ടുതന്നെ പാർക്ക് നിർമ്മിക്കുന്നതിന് ഏറ്റവും ഉതകുന്ന സ്ഥലം കൂടിയാണിത്.
കൂടാതെ നിരവധി കല്യാണ ഫോട്ടോകൾക്കും, സിനിമ ചിത്രീകരണങ്ങൾക്കും ഇവിടം ലൊക്കേഷൻ ആയിട്ടുണ്ട്.
എന്നാൽ റോഡിന്റ് ഇരു വശവും ഹൗസിംഗ് ബോർഡ് വക സ്ഥലമാണ്.
ഒരു വശത്ത്
വലിയ വെള്ളക്കെട്ടും നിലനിൽക്കുന്നു.
ഈ വെള്ളക്കെട്ടിൽ മാരകമായ കൊതുകുകളാണ് പെറ്റു പെരുകുന്നത് .
വെള്ള കെട്ടുള്ള സ്ഥലം വിട്ടു കിട്ടുവാണങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
സ്ഥലം നൽകണമെന്ന് കാണിച്ച് ഹൗസിംഗ് ബോർഡിന് കത്ത് നൽകാൻ നഗരസഭ കൗൺസിൽതീരുമാനിച്ചു.
തണലിടം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയിൽ ചിൽഡ്രൻസ് പാർക്ക് എന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകൾ ഉണ്ടായി.
അമൃത് പദ്ധതിയിൽ 37 ലക്ഷം രൂപാ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
നഗരസഭ ബഡ്‌ജറ്റിൽ 15 ലക്ഷം രൂപയും ഉൾപ്പെടുത്തി.
തണലിടത്തിന്റ് ആദ്യ പടിയായി വാർഡ് കൗൺസിലർ സോണിയ ജെയ്ബി ഏഴരലക്ഷം രൂപഫണ്ട് അനുവധിച്ച് 105 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.
ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്ക് ഉടൻ കടക്കും.
ചിൽഡ്രൻസ് പാർക്ക്, ലഘു ഭക്ഷണ ശാല , ഓപ്പൺ ജിം, അടക്കമുള്ള സൗകര്യങ്ങളാണ് ആലോചനയിലുള്ളത് .
നിലവിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബൈപ്പാസ് റോഡിൽ ഉള്ള വിവിധങ്ങളായ പ്രതിസന്ധികൾ പരിഹരിക്കണം.
ഹൗസിംഗ് ബോർഡിന്റെ ഉപയോഗശൂന്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു , തുടർന്ന് നടപടികൾ താമസമില്ലാതെ നടപ്പിലാക്കാനാണ് നഗരസഭ അധികൃതർ ലക്ഷ്യമിടുന്നത്.