Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സംസ്കൃത ദിനാഘോഷം സംസ്കൃത അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സംസ്കൃത ദിനാഘോഷം സംസ്കൃത അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു.
ഇതോടൊപ്പം സംസ്കൃത എക്സിബിഷനും സംസ്കൃത പുസ്തക പ്രദർശനവും നടന്നു.
പുസ്തക പ്രദർശനവും എക്സിബിഷനും സെന്റ് ജോർജ് സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് അധ്യാപകർക്കായി ഭാഷാ അധ്യാപനത്തിലെ സമീപനങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നെടുങ്കണ്ടം കോളേജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ ക്ലാസ്സെടുത്തു.
കട്ടപ്പന യശോധരൻ എ.ഇ.ഒ യശോധരൻ,
കട്ടപ്പന നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, നെടുങ്കണ്ടം സബ്ജില്ലാ സെക്രട്ടറി അനിൽ, കട്ടപ്പന സബ്ജില്ലാ സെക്രട്ടറി അപ്പുക്കുട്ടൻ,പീരുമെട് സബ്ജില്ലാ സെക്രട്ടറി സിബിച്ചൻ എന്നിവർ സംസാരിച്ചു
















































































































