Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഡോ.എൻ.ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം
ഡോ.എൻ.ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം
സത്യൻ കോനാട്ടിന്


പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ എൻ ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.നൂറിൽ പരം പുസ്തകങ്ങളുടെ പ്രസാധകനും പച്ച ആഴ്ച പത്രത്തിൻ്റെ എഡിറ്ററുമാണ് സത്യൻ കോനാട്ട്. നാടകം ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിലും സംഭാവനകളുണ്ട്.
പുതിയ എഴുത്തുകാരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ കോനാട്ട് പബ്ലിക്കേഷൻസും
പച്ച ആഴ്ചപത്രവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കെ.ജയചന്ദ്രൻ,സുഗതൻ കരുവാറ്റ, മോബിൻ മോഹൻ ,അശോകൻ മറയൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.5000 രുപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്