പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.


ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു അത്തപ്പൂക്കളം തിരുവാതിര ഓണപ്പാട്ട് മത്സരം കുപ്പിയിൽ വെള്ളം നിറയ്ക്കൽ മാവേലി മത്സരം റൊട്ടി കടി ബലൂൺ ചവിട്ടി പൊട്ടിക്കൽ പഞ്ചഗുസ്തി നാരങ്ങ സ്പൂൺ വടംവലി കസേരകളി തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി ഓണാഘോഷ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോയി കെ ജോസ് അധ്യാപകർ സ്കൂൾ പിടിഎ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.