നാട്ടുവാര്‍ത്തകള്‍
‘പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം’ കുടയത്തൂരില്‍ നടത്തി
പൊതു ജലാശയത്തിലെ ശുദ്ധജല മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം’ പരിപാടി കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തി.
മലങ്കര ജലാശയത്തിലെ വയനക്കാവ് കടവില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാ വ്യതിയാനം, അമിത ചൂഷണം എന്നീ കാരണങ്ങളാല്‍ നശിച്ച് കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഉള്‍നാടന്‍ മത്സ്യ ബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതു ജലാശയത്തില്‍ മത്സ്യവിത്ത് നിക്ഷേപം