Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

‘ഗംഗുബായ് കത്തിയവാഡി’യിലെ മികച്ച പ്രകടനം; സ്‍ക്രീൻ ഡെയ്‍ലിയുടെ പട്ടികയില്‍ ആലിയ ഭട്ടും



ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. 2022 ൽ, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീൻ ഡെയ്‌ലിയുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ് ആലിയ. ‘ഗംഗുബായ് കത്തിയവാഡി’യിലെ പ്രകടനമാണ് ആലിയയെ സ്ക്രീനിൻ്റെ പ്രശംസക്കർഹയാക്കിയത്.

സഞ്ജയ് ലീല ബൻസാലിയായിരുന്നു ഗംഗുബായ് കത്തിയവാഡിയുടെ സംവിധായകൻ. ‘ഗംഗുബായ്’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിരുന്നു. സുദീപ് ചാറ്റർജിയായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ‘ഗംഗുബായ് കൊത്തേവാലി’ എന്ന സ്ത്രീയുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം വെള്ളിത്തിരയിലെത്തിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!