Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം പൂര്‍ത്തിയായി



ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണം പൂർത്തിയാതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിനു പരിഹാരമായതായി ആരോഗ്യവകുപ്പറിയിച്ചു.

2023- 24 സാമ്പത്തികവർഷം വിതരണം ചെയ്യുന്നതിനനുവദിച്ച മരുന്നുകളുടെ 90 ശതമാനവും എത്തിച്ചു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. മാർച്ച്‌ 31ന് മുമ്ബ് തന്നെ മരുന്നു വിതരണം പൂർത്തിയാകും.

മരുന്നെത്തിക്കുന്ന വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം പ്രതിസന്ധിയിലായിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ളവാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തില്‍ വന്നതാണ് വാഹനങ്ങള്‍ കട്ടപ്പുറത്താവാൻ കാരണം. ഇതോടെ ആരോഗ്യ വകുപ്പിന്‍റെ വാനും ജീപ്പുമടക്കം 47 വാഹനങ്ങളില്‍ ഒറ്റയടിക്ക് 32 എണ്ണം കട്ടപ്പുറത്തായി. ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതായതോടെ മരുന്നു വിതരണം അവതാളത്തിലായി.

ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം പ്രവർത്തിക്കുന്ന കേരള മെഡിക്കല്‍ സർവീസ് കോർപ്പറേഷന്‍റെ ജില്ല മരുന്ന് വിതരണ കേന്ദ്രത്തില്‍ നിന്നുള്ള മരുന്ന് വിതരണമാണ് വാഹനങ്ങളില്ലാത്തതിനാല്‍ അവതാളത്തിലായത്. മെഡിക്കല്‍ സർവീസസ് കോർപ്പറേഷനാണ് മരുന്നു വിതരണം ചെയ്യേണ്ടത്. ജീപ്പടക്കം 47 വാഹനങ്ങളിലാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നു വിതരണം ചെയ്തിരുന്നത്. ഈ വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ കരാർ അടിസ്ഥാനത്തില്‍ രണ്ടു വാഹനം ഉപയോഗിച്ചാണ് ഇപ്പോള്‍ മരുന്നുവിതരണം നടത്തുന്നത്.

നിലവില്‍ ജില്ലയിലെ സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമം അതിരൂക്ഷമാണ്. ഇതിനിടയിലാണ് ഉള്ള മരുന്നുകള്‍ പോലും യഥാസമയം എത്തിക്കാൻ കഴിയാതെ വന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്കാണ് സർക്കാർ ആശുപത്രിയില്‍ മരുന്ന് ഇല്ലാത്തത് സാരമായി ബാധിച്ചത്. സർക്കാർ കോടികളുടെ ആഡംബര വാഹനങ്ങള്‍ തരം പോലെ വാങ്ങുമ്ബോള്‍ ആതുര സേവന മേഖലയില്‍ കണ്ടം ചെയ്ത വാഹനങ്ങള്‍ക്ക് പകരം പുതിയത് വാങ്ങാൻ മടിക്കുന്നു.

സ്വന്തം വാഹനത്തില്‍ വന്ന് മരുന്ന് കൊണ്ടുപോകാൻ പഞ്ചായത്തുകളോട് നിർദേശിച്ചിരിക്കുകയാണ്. കോണ്‍ഫറൻസില്‍ പങ്കെടുക്കാൻ വരുന്ന ഡോക്ടർമാർ സ്വന്തം വാഹനത്തിലും മരുന്നു കൊണ്ടുപോകുന്നുണ്ട്. മരുന്നുകള്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും തോട്ടം ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടൻ പ്രദേശങ്ങളിലെ പ്രതിരോധകുത്തിവെയ്പ്, മെഡിക്കല്‍ ക്യാമ്ബ്, കിടപ്പു രോഗികളുടെ പരിചരണം തുടങ്ങിയ പ്രവർത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!